തിരുവനന്തപുരം: വേനല്‍ച്ചൂട് കടുക്കുന്നതിനിടെ വടക്കന്‍ ജില്ലകളിലേക്ക് ആശ്വാസ മഴയെത്തുന്നു. നാളെയും മറ്റെന്നാളും ഏപ്രില്‍ 18, 19 ആണ് മഴ പെയ്യ...
തിരുവനന്തപുരം: വേനല്‍ച്ചൂട് കടുക്കുന്നതിനിടെ വടക്കന്‍ ജില്ലകളിലേക്ക് ആശ്വാസ മഴയെത്തുന്നു. നാളെയും മറ്റെന്നാളും ഏപ്രില്‍ 18, 19 ആണ് മഴ പെയ്യുകയെന്നാണ് പ്രവചനം.
അതേസമയം ഒറ്റപ്പെട്ട ഇടത്തരം മഴ മറ്റ് പ്രദേശങ്ങളിലും ലഭിക്കാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളിലും നേരിയ-ഇടത്തരം മഴ നാളെയും മറ്റന്നാളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നുണ്ട്. ഇന്ന് 11 ജില്ലകളിലാണ് താപനില ഉയരുന്നതില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മുന്നറിയിപ്പുള്ള ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
Key Words: Rain, Northern Districts , Alert
COMMENTS