യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്ത മഴ രാജ്യത്തുടനീളം കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. അനന്തരഫലങ്ങളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടക്കു...
യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്ത മഴ രാജ്യത്തുടനീളം കാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായി. അനന്തരഫലങ്ങളില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ വീണ്ടും കനത്ത മഴ എത്തുമെന്ന് പ്രവചനങ്ങള്‍ വരുന്നു. ഒരു മഴ കൂടി കൃത്യം ഒരാഴ്ചയ്ക്ക് ശേഷം എത്തുമെന്നാണ് പ്രവചനം.
യുഎഇയുടെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഏപ്രില്‍ 23ലെ കാലാവസ്ഥാ പ്രവചനം പുറപ്പെടുവിച്ചപ്പോള്‍ യു.എ.ഇ വീണ്ടും ഞെട്ടിയിരിക്കുന്നത്. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ചില പ്രദേശങ്ങളില്‍ തീവ്രമാകുമെന്നും എന്‍സിഎം അറിയിച്ചു.
അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനത്തില്‍ ചൊവ്വാഴ്ച മുതല്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കി.മീ വരെ ഉയരുമെന്നും പ്രവചിച്ചിട്ടുണ്ട്.
Key Words: Rain, UAE, Weather Update
 

 
							     
							     
							     
							    
 
 
 
 
 
COMMENTS