തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് കൊഴുപ്പേകി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്ന് രാഹുല്‍ ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് കൊഴുപ്പേകി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്ന് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തില്‍ ആവേശത്തിന്റെ അലകള്‍ തീര്‍ത്ത് പ്രചരണം കൊഴുപ്പിക്കുകയാണ്.
മോദി ഇന്നലെയേ കൊച്ചിയില്‍ എത്തിയിരുന്നെങ്കില്‍ രാഹുല്‍ രാവിലെയോടെയാണ് വയനാട്ടില്‍ എത്തിയത്. കേരളത്തിലെത്തിയ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാരിനെ പരക്കെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞുമാണ് പ്രചാരണത്തില്‍ മുഴുകിയത്. കരുവന്നൂര്‍ ബാങ്ക് വിഷയവും മോദി ആയുധമാക്കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയാകട്ടെ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും രണ്ടിടത്തും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും പ്രതീക്ഷയോടെയാണ് പ്രചാരണം നടത്തുന്നത്.
മലയാളം ഹിന്ദിയേക്കാള്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണെന്നും, വയനാട്ടിലേക്ക് വരുമ്പോള്‍ വീട്ടിലേക്ക് വന്ന പ്രതീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയും രാഹുലും മാത്രമല്ല, കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിലേക്ക് മറ്റ് ചില ദേശീയ നേതാക്കളും എത്തുന്നുണ്ട്. സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങിയ നേതാക്കളും 23 വരെയുള്ള സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പങ്കെടുക്കും.
Key Words: Rahul Gandhi, Narendra Modi
COMMENTS