ന്യൂഡല്‍ഹി: എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നാം ഘട്ട പോളിംഗ് ആരംഭിച്ച ഇന്ന് പ്രധാനമന്...
ന്യൂഡല്‍ഹി: എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഒന്നാം ഘട്ട പോളിംഗ് ആരംഭിച്ച ഇന്ന് പ്രധാനമന്ത്രി, യുവാക്കളോടും കന്നിവോട്ടര്‍മാരോടും വന്‍തോതില്‍ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലെ വോട്ടര്‍മാരോട് റെക്കോര്‍ഡ് സംഖ്യയില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് കടമ വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.
എല്ലാത്തിനുമുപരി, ഓരോ വോട്ടും പ്രധാനമാണ്, ഓരോ ശബ്ദവും പ്രധാനമാണ് - മോദി എക്‌സില്‍ കുറിച്ചു.
Key Words: Prime Minister, Narendra Modi, Vote
 

 
							     
							     
							     
							    
 
 
 
 
 
COMMENTS