New figures show that the polling percentage in the Lok Sabha elections in Kerala is 69.04. Long queues of voters were visible in many booths
തിരുവനന്തപുരം: കേരളത്തില്‍ ലോക് സഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 69.04 ആണെന്നു പുതിയ കണക്കുകള്‍. പോളിംഗ് സമയം കഴിഞ്ഞും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്, 73.80 ശതമാനം.
കടുത്ത വേനല്‍ ചൂടില്‍ വോട്ടര്‍മാര്‍ വൈകിയെത്തിയതാണ് പോളിംഗ് വൈകാന്‍ ഒരു കാരണം. എന്നാല്‍, കണ്ണൂരിലും മറ്റും ബോധപൂര്‍വം വോട്ടെടുപ്പ് വൈകിക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.
വോട്ടിംഗ് സമയം അവസാനിക്കുന്ന ആറു മണിക്ക് എത്തിയവരെ വരെ വരിയില്‍ നിറുത്തി ടോക്കണ്‍ കൊടുക്കുകയായിരുന്നു. വൈകിയെത്തിയ പലരും വോട്ടുചെയ്യാനാവാതെ മടങ്ങുകയും ചെയ്തു.
മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം:
1. തിരുവനന്തപുരം-65.68
2. ആറ്റിങ്ങല്‍-68.84
3. കൊല്ലം-66.87
4. പത്തനംതിട്ട-63.05
5. മാവേലിക്കര-65.29
6. ആലപ്പുഴ-72.84
7. കോട്ടയം-65.29
8. ഇടുക്കി-65.88
9. എറണാകുളം-67.00
10. ചാലക്കുടി-70.68
11. തൃശൂര്‍-70.59
12. പാലക്കാട്-71.25
13. ആലത്തൂര്‍-70.88
14. പൊന്നാനി-65.62
15. മലപ്പുറം-69.61
16. കോഴിക്കോട്-71.25
17. വയനാട്-71.69
18. വടകര-71.27
19. കണ്ണൂര്‍-73.80
20. കാസര്‍ഗോഡ്-72.52
Summary: New figures show that the polling percentage in the Lok Sabha elections in Kerala is 69.04. Long queues of voters were visible in many booths even after the polling hours. Kannur had the highest polling at 73.80 percent.
COMMENTS