PM Narendra Modi invokes ex PM Manmohan Singh's remark
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
മോദി തിരഞ്ഞെടുപ്പ് ലംഘനം നടത്തിയെന്നും അടിയന്തരമായി നടപടിയെടുക്കണമെന്നാണ് ആവശ്യം. മോദിയുടേത് വര്‍ഗീയവാദിയുടെ ഭാഷയാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റാലികളില്‍ നിന്നടക്കം വിലക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ ജനങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയുമടക്കം കണക്കെടുപ്പു നടത്തി കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് വീതിച്ചു നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികള്‍ ന്യൂനപക്ഷമാണെന്ന 2006 ലെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പരാമര്‍ശം എടുത്തുകാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം.
Keywords: PM Narendra Modi, Rajastan, Speech, Congress
COMMENTS