P.B Anitha will be appointed soon in Kozhikode medical college
കോഴിക്കോട്: ഒടുവില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ പി.ബി അനിതയുടെ സമരത്തിന് ഫലം കണ്ടു. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ തന്നെ ഉടന്‍ നിയമനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിനെ തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട അനിതയ്ക്കാണ് ഒടുവില്‍ നീതി ലഭിച്ചത്.
അനിതയെ ഏപ്രില്‍ ഒന്നിന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒന്നാം തീയതി ജോലിക്ക് ഹാജരായ അവരെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ അവര്‍ സമരം തുടങ്ങുകയായിരുന്നു.
അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും എത്തിയിരുന്നു. കണ്ണുതുറന്നു കാണാത്ത ആരോഗ്യമന്ത്രിക്കെതിരെ കണ്ണുംകെട്ടിയാണ് അതിജീവിത പ്രതിഷേധിച്ചത്. മാത്രമല്ല ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനിതയെ സന്ദര്‍ശിച്ചിരുന്നു.
സത്യപ്രതിജ്ഞാലംഘനമാണ് ആരോഗ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അതിന് കുടപിടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അനിതയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന്റെ അറിയിപ്പ് വന്നിരിക്കുന്നത്.
Keywords: P.B Anitha, Kozhikode medical college, Soon, Appointed

							    
							    
							    
							    
COMMENTS