കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം നേതൃത്വം. തെരഞ്...
കണ്ണൂര്‍: പാനൂര്‍ സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട് സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം നേതൃത്വം. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികള്‍ക്ക് ആയുധം നല്കാന് പാടില്ലായിരുന്നുവെന്നും നേതൃത്വം വ്യക്തമാക്കി.
എന്നാല്‍, വിഷയത്തില്‍ പി. ജയരാജന് നേരത്തെ പ്രതികരണം നടത്തിയിരുന്നു. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണ്. സി.പി.എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജയരാജന് വ്യക്തമാക്കി. സി.പി.എം നേതാക്കളായ ഏരിയ കമ്മിറ്റി അംഗം സുധീര്‍, ലോക്കല്‍ കമ്മിറ്റി അംഗം അശോകന് എന്നിവരാണ് വീട് സന്ദര്‍ശിച്ചത്. ഷെറിലിന്റെ സംസ്കാരച്ചടങ്ങില്‍ കെ.പി മോഹനന് എം.എല്‍.എ പങ്കെടുത്തിരുന്നു.
Key words: Panur Blast, CPM, Controversy
COMMENTS