കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനു...
കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചുവെന്നും കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.
ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നുവെന്നും ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂര്‍ കേസില്‍ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പന്ത്രണ്ട് പ്രതികളില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാല്‍, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോകാന്‍ ഇവര്‍ക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം.
ബോംബ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എത്തിച്ചുനല്‍കിയത് ആരെന്നും സ്റ്റീല്‍ ബോംബുണ്ടാക്കാന്‍ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.
COMMENTS