പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മി (90) യാണ് മരിച്ചത്. ലക്ഷ്മിയെ കനാലില്‍ മരിച്ച നിലയി...
പാലക്കാട്: പാലക്കാട് സൂര്യാഘാതമേറ്റ് വീണ്ടും മരണം. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മി (90) യാണ് മരിച്ചത്.
ലക്ഷ്മിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. പാലക്കാട് ജില്ല വെന്തുരുകുകയാണ്. ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആളുകളോട് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം വന്ന പശ്ചാത്തലത്തിലാണ് ലക്ഷ്മി അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മരണമാണ് ഇത്. കഴിഞ്ഞ ദിവസം രണ്ട് പേരാണ് സൂര്യാഘാതം കാരണം മരിച്ചത്. അതിലൊരാളുടെ മരണകാരണം നിര്‍ജലീകരണമായിരുന്നു.
ജില്ലയില്‍ അതീവ ചൂട് തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്നുള്ള നിര്‍ദ്ദേശം ഇതിനോടകം തന്നെ ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും പുറപ്പെടുവിച്ചിട്ടുണ്ട്. ഏതാനും ദിവസം കൂടി ജില്ലയില്‍ സമാനമായ സാഹചര്യങ്ങള്‍ തുടരുമെന്നാണ് ഈ കാലാവസ്ഥ വിദഗ്ധര്‍ അറിയിക്കുന്നത്.
Key Words: Palakkad, Heat Wave, Death, Sunburn
COMMENTS