ലോക്സഭാ തെരഞ്ഞെടുപ്പു വന്നതോടെ പെയ്ഡ് ന്യൂസ് സമ്പ്രദായം കേരളത്തില്‍ സജീവമാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന് ഫിലിപ്പ് തെര...
ലോക്സഭാ തെരഞ്ഞെടുപ്പു വന്നതോടെ പെയ്ഡ് ന്യൂസ് സമ്പ്രദായം കേരളത്തില്‍ സജീവമാണെന്ന് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്‍ ചെറിയാന് ഫിലിപ്പ്
തെരഞ്ഞെടുപ്പ് കമ്മീഷന് നിബന്ധനകള്‍ ലംഘിച്ചു കൊണ്ടാണ് രാഷ്ട്രീയ കക്ഷികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവരുടെ കയ്യില്‍ നിന്നും പണം വാങ്ങി ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ വിജയ പരാജയങ്ങള്‍ പ്രവചിക്കുന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി നല്കി വരുന്നത് തെരഞ്ഞെടുപ്പ് അഴിമതിയാണ്. സര്‍വേകളില്‍ പലതും പെയ്ഡ് ന്യൂസിന്റെ ഭാഗമാണ്.
ചില സാമൂഹ്യ മാധ്യമങ്ങള്‍ പണം നല്കിയ സ്ഥാനാര്‍ത്ഥികളെ പ്രകീര്‍ത്തിക്കുകയും എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത് സൈബര്‍ നിയമങ്ങള്‍ പ്രകാരം കുറ്റകരമാണ്. വ്യാജ വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.
തെഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം വരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ തുക മുടക്കി മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ മുഖേന സര്‍ക്കാര്‍ അനുകൂല പ്രചരണം നടത്തിയിരുന്നു. മാനദണ്ഡ രഹിതമായാണ് തങ്ങളെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പരസ്യങ്ങള്‍ നല്‍കിയത്. ദൂരദര്‍ശനും ആകാശവാണിയും ബി.ജെ.പി അനുകൂല വാര്‍ത്തകളാണ് ഇപ്പോഴും നല്‍കുന്നത്.
എന്‍.ഡി എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പി.ആര്.ഡി ലഘുലേഖകളും , മുഖ്യമന്തിയുടെ പ്രസംഗസമാഹാരവും വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് ഭരണ ദുര്‍വിനിയോഗമാണ്.
Key words: Paid News, Cherian Philip, Lok sabha Election
COMMENTS