ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജിയില്‍ താല്‍ക്കാലിക ആശ്വാ...
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ അറസ്റ്റ് നടപടി ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജിയില്‍ താല്‍ക്കാലിക ആശ്വാസമില്ല. കേജ്രിവാളിന്റെ ഹര്‍ജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം,കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി റൗസ് അവന്യൂ കോടതി ഈ മാസം 23 വരെ നീട്ടി.
മാര്‍ച്ച് 21 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെജ്രിവാള്‍ തന്റെ അപേക്ഷയില്‍ ഏപ്രില്‍ 27 ന് ഏജന്‍സി പ്രതികരിക്കുന്നതുവരെ കാത്തിരിക്കണം, ഏപ്രില്‍ 29 ന് കോടതി വീണ്ടും വാദം കേള്‍ക്കും. അതായത്, അരവിന്ദ് കെജ്രിവാള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ആരംഭിച്ച് 10 ദിവസം വരെ ജയിലില്‍ കിടക്കേണ്ടിവരും.
ഇന്ന് വാദം കേള്‍ക്കുന്നതിനിടെ, കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി, ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും അടങ്ങുന്ന ബെഞ്ചിനോട് തനിക്ക് കോടതിയുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വസ്തുതകള്‍ പറയാനുണ്ടെന്ന് പറഞ്ഞു. കൂടാതെ ഹര്‍ജി കേള്‍ക്കാന്‍ തുടങ്ങാന്‍ വെള്ളിയാഴ്ച തയ്യാറാകണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാല്‍ കോടതി ഹര്‍ജി നിരസിക്കുകയായിരുന്നു.
Key Words: Arvind Kejriwal, Supreme Court, Bail
COMMENTS