കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റു. പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെയാണ് പരിക്ക...
കൊല്ലം: കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റു. പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. കൊല്ലം മുളവന ചന്തയില്‍ പ്രചാരണത്തിനിടെയാണ് സംഭവം.
പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സമീപത്ത് നിന്നവരുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ കുണ്ടറയിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
ഒരാഴ്ച വിശ്രമിക്കണമെന്ന് ഡോക്ടര്‍ അറിയിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി പര്യടനം തുടര്‍ന്നു.
Key Words: G Krishnakumar, NDA, Kollam
COMMENTS