Music director Rahul Subrahmanian got engaged
കൊച്ചി: സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ വിവാഹിതനാകുന്നു. ഡെബി സൂസന്‍ ചെമ്പകശേരിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. രാഹുല്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. എറണാകുളത്തെ ഫ്ളോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചുനടന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂണ്‍ 12 നാണ് വിവാഹം.
മലയാളത്തിലെ യുവ സംഗീത സംവിധായകനായ രാഹുല്‍ നടി രമ്യ നമ്പീശന്റെ സഹോദരനാണ്. മങ്കിപെന്‍, ജോ ആന്‍ഡ് ദ ബോയ്, സെയ്ഫ്, മേപ്പടിയാന്‍, ഹോം, റിലീസിനൊരുങ്ങുന്ന കത്തനാര്‍ എന്നിവയാണ് രാഹുല്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങള്‍.
Keywords: Rahul Subrahmanian, Music director, Engaged, REmya Nambeesan
COMMENTS