ന്യൂഡല്‍ഹി: ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ...
ന്യൂഡല്‍ഹി: ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടികജാതി (എസ്സി), പട്ടികവര്‍ഗം (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവയെപ്പോലെ മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി. തെലങ്കാനയിലെ മേദക് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ സംസാരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അപമാനിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല, വീണ്ടും പ്രധാനമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തില്‍ തന്റെ മൂന്നാം ടേമില്‍ ഭരണഘടനയുടെ 75 വര്‍ഷം വിപുലമായി ആഘോഷിക്കുമെന്നും മോദി പറഞ്ഞു.
COMMENTS