ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവ...
ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി തന്നെ രംഗത്ത്.
താന്‍ മുസ്ലിംകള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താന്‍ നേരിട്ട് ഹജ് ക്വാട്ട വര്‍ധിപ്പിച്ചു, വീസ ചട്ടങ്ങള്‍ ലഘൂകരിച്ചു. സഹയാത്രികരില്ലാതെ സ്ത്രീകള്‍ക്ക് ഹജിന് അവസരമൊരുക്കി ഹജ് ചെയ്ത സ്ത്രീകളുടെ പ്രാര്‍ഥന തനിക്കൊപ്പമുണ്ടെന്നും മോദി.
മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിന് പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല, 'മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളുടെ ജീവിതം സുരക്ഷിതമാക്കിയെന്നും മോദി പറഞ്ഞു. അതേസമയം മോദിയുടെ വാക്കുകള്‍ വലിയ തരത്തില്‍ ചര്‍ച്ചയാകുകയും പ്രതിപക്ഷം വലിയ രീതിയിലുള്ള വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തന്റെ വാക്കുകള്‍ തിരിഞ്ഞുകൊത്താന്‍ സാധ്യത ഉള്ളതിനാല്‍ കളം മാറ്റുകയാണ് പ്രധാനമന്ത്രി.
COMMENTS