തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കരുവന്നൂര്‍ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണമെന്നും ബാങ്ക് സിപിഐഎമ്മുകാര്‍ കാലിയാക്കിയെന്നും മോദി.
ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമര്‍ശിച്ചു. എല്ലാവരും ഇതില്‍ അസന്തുഷ്ടരാണ്. ഏത് ബാങ്കിലാണോ പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയരൂപനിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാര്‍ കൊള്ള ചെയ്ത് കാലിയാക്കിന്നെ് അദ്ദേഹം പറഞ്ഞു. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എത്താനായതില്‍ സന്തോഷമെന്ന് പൊതുയോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. മാത്രമല്ല, കേരളത്തില്‍ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തുവര്‍ഷം കണ്ടത് വികസനത്തിന്റെ ട്രെയിലര്‍ മാത്രം ഇനി സിനിമയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words: Narendra Modi, Kerala, Karuvannur Bank, Lok Sabha Election
COMMENTS