ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ തിര...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, കോണ്‍ഗ്രസ് പ്രകടനപത്രികയെ 'മുസ്ലിം ലീഗിന്റെ മുദ്ര പതിപ്പിച്ച' രേഖയാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പ്രകടനപത്രികയുടെ ശേഷിക്കുന്ന ഭാഗം ഇടതുപക്ഷത്തിന്റേതാണെന്നും കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ പ്രീണനമാണ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് മോദി ആരോപിച്ചു. അങ്ങനെയാണ് മുസ്ലീം ലീഗിന്റെ താല്പര്യങ്ങള് പത്രികയില്‍ ഇടം പിടിച്ചതെന്ന് മോദി പറഞ്ഞു. ഇന്ത്യാ സഖ്യം സനാതന ധര്‍മ്മത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും അദ്ദേഹം പരിഹസിച്ചു.
Key words: Narendra Modi, Congress Manifesto
COMMENTS