Minister Muhammad Riyas's campaign promise
കോഴിക്കോട്ട് നടന്ന കായിക സംവാദത്തില്‍ ജില്ലയില്‍ പുതിയ രാജ്യാന്തര സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു.ആസമയത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സ്ഥലത്തെ സ്ഥാനാര്‍ത്ഥി സ്റ്റേജിനു പിറകിലോട്ടു വിളിച്ചുകൊണ്ടുപോകുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതേതുടര്‍ന്ന് യു.ഡി.എഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം `നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് വാഗ്ദാനം ചെയ്യരുത്' എന്നത് മന്ത്രി ലഘിച്ചതായി വ്യക്തമാക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് നടപടി.
Keywords: Minister Muhammad Riyas, Campaign promise, Election, Inquiry


COMMENTS