തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തമ്പാനൂര്‍ ഡിപ്പോയില...
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍.എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.
അതേസമയം, കാര്‍ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയര്‍ക്കെതിരെയുള്ള പരാതിയില്‍ കേസെടുത്തിട്ടില്ല. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചു. സൈഡ് തന്നില്ല എന്നതല്ല പ്രശ്‌നം. ഡ്രൈവറുടെ മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തത്. മേയര്‍ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ലെന്നും ഡൈവര്‍ രാത്രി വിളിച്ച് ക്ഷമ ചോദിച്ചെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അതേസമയം, മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തത് മേയര്‍ സഞ്ചരിച്ച കാറാണെന്നും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു പറഞ്ഞു.
Key Words: Mayor Arya Rajendran, Complaint, KSRTC Driver
COMMENTS