ചെന്നൈ: യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസിലെ എ.സി കോച്ചുകളില്‍ വന്‍ കവര്‍ച്ച. യാത്രക്കാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ കവര്‍ച്ച നടന്നത് ഇന്...
ചെന്നൈ: യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്‌സ്പ്രസിലെ എ.സി കോച്ചുകളില്‍ വന്‍ കവര്‍ച്ച. യാത്രക്കാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ കവര്‍ച്ച നടന്നത് ഇന്ന് പുലര്‍ച്ചയോടെ. സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് ട്രെയിനില്‍ കൂട്ട കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും, പേഴ്‌സും, മറ്റ് രേഖകളും ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ടു. ഇവരില്‍ കൂടുതല്‍ പേരും മലയാളി യാത്രക്കാരാണ്.
ഹാന്‍ഡ് ബാഗുകളും പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ഫോണും അടക്കമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മോഷ്ടിക്കപ്പെട്ടവിയില്‍ ഒരു ഐഫോണിന് ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ളതായും അറിയാന്‍ കഴിയുന്നു.
സേലം കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘമാണ് ഇതിനു പിന്നിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍, നഷ്ടപ്പെട്ട ഐഫോണ്‍ ലൊക്കേഷന്‍ പിന്‍തുടര്‍ന്നപ്പോഴാണ് ഈ വിവരം ലഭിച്ചത്.
Key Words: Massive Robbery, Yeswantpur - Kannur Express
COMMENTS