തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ യുവാവ് ഓക്സിജന്‍ കിട്ടാതെ മരിച്ചു. അന്‍സറാണ് മരണപ്പെട്ടത്. കിണറ്റില്‍ വീണ ബക...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ യുവാവ് ഓക്സിജന്‍ കിട്ടാതെ മരിച്ചു.
അന്‍സറാണ് മരണപ്പെട്ടത്. കിണറ്റില്‍ വീണ ബക്കറ്റിന്റെ അടപ്പ് എടുക്കാനായി ഇറങ്ങിപ്പോഴായിരുന്നു അപകടം. പ്രവാസിയായ ഇയാള്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുമുള്ള കിണറ്റില്‍ ഓക്സിജന്‍ ഇല്ലായിരുന്നു. ഫയര്‍ഫോഴ്സ് സംഘം രണ്ട് മണിക്കൂറോളം കഷ്ടപ്പെട്ടാണ് അന്‍സറിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല.
Key words: Well, Death, Oxygen


COMMENTS