ന്യൂഡല്‍ഹി: ഡല്ഗഹി മദ്യനയക്കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്...
ന്യൂഡല്‍ഹി: ഡല്ഗഹി മദ്യനയക്കേസിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഹൈക്കോടതി കെജ്രിവാളിന്റെ ഹര്‍ജിയില്‍ വിധി പറയുക. ഏപ്രില്‍ മൂന്നാം തിയതിയാണ് കെജ്രിവാളിന്റെ ഹര്‍ജി വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജാമ്യം ലഭിച്ചാല്‍ അത് കെജ്രിവാളിനും പ്രതിപക്ഷത്തിനും വലിയ ഊര്‍ജ്ജമാകുകയും ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കുകയും ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനും അപമാനിക്കാനുമാണ് ഇ ഡി അറസ്റ്റ് നടത്തിയതെന്ന വാദമാണ് കെജ്രിവാള് പ്രധാനമായും ഉന്നയിച്ചത്. അന്വേഷണമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഭാവിയില്‍ കുറ്റം കണ്ടെത്താമെന്ന വാദമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളതെന്നും ഡല്‍ഹി മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.
Key words: Delhi liquor Polocy Case, Arvind Kejriwal
COMMENTS