AAP MP Sanjay Singh gets bail from supreme court
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ എ.എ.പി എം.പി സഞ്ജയ് സിംഗിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സഞ്ജയ് സിംഗിനെതിരെ ഇ.ഡി ഇതുവരെ ഒരു തെളിവും ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.
എം.പിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാമെന്നും ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേസില്‍ അറുമാസത്തോളമായി ജയിലില്‍ കഴിയുകയായിരുന്നു സഞ്ജയ് സിംഗ്. കഴിഞ്ഞ ഒക്ടോബറിലാണ് ഇ.ഡി സഞ്ജയ് സിംഗിന്റെ വസതിയില്‍ റെയ്ഡ് നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്തത്.
Keywords: Supreme court, Sanjay Singh, AAP leader, Bail
COMMENTS