കോഴിക്കോട് : കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് സ്ലീപ്പര്‍ ബസ് മ...
കോഴിക്കോട് : കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം, 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് സ്ലീപ്പര്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കോഹിനൂര്‍ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Key Words: Kozhikode, Bus Accident, Death
COMMENTS