കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടന്‍ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സി.പി.എം ജില്ലാ സെക...
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കള്‍ക്ക് ഇ.ഡി ഉടന്‍ നോട്ടീസ് നല്‍കും. നിലവില്‍ തൃശൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. ഇനി എം കെ കണ്ണന്, എ സി മൊയ്തീന് എന്നീ നേതാക്കള്‍ക്ക് കൂടി ഉടന്‍ നോട്ടീസെത്തുമെന്നാണ് വിവരം.
കേസില്‍ സഹകരണ രജിസ്ട്രാര്‍മാര്‍ക്കും പങ്കുണ്ടെന്നാണ് ഇ ഡി വാദം. പത്ത് വര്‍ഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാര്‍മാരാണെന്നാണ് ഇ ഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവില്‍ ചുമതല വഹിച്ചവരെ പ്രതികളാക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂര്‍ കേസില്‍ സജീവമാവുകയാണ് ഇ.ഡി.
നേരത്തേ തന്നെ കേസില്‍ ഇ.ഡി അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന പരാതിയുണ്ട്. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നതാണ്.
അതേസമയം, ഇ.ഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്റെ ഭാഗമെന്നും കെ. മുരളീധരന് പറഞ്ഞു. കരുവന്നൂരില്‍ കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്നും കെ മുരളീധരന് ആവശ്യപ്പെട്ടു.
Key words: ED, Karuvannur Case, Muraleedharan
COMMENTS