Karuvannur bank fraud case
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇ.ഡിക്കു മുന്‍പില്‍ ചോദ്യംചെയ്യലിന് ഹാജരായി സി.പി.എം സംസ്ഥാന സക്രട്ടേറിയറ്റ് അംഗം പി.കെ ബിജു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറില്‍ നിന്ന് ബിജു പണം കൈപ്പറ്റിയിട്ടുണ്ടെന്ന കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. സതീഷ് കുമാറില്‍ നിന്ന് ബിജു 2020 ല്‍ അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു മൊഴി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷനിലെ അംഗമായിരുന്നു പി.കെ ബിജു. അതേസമയം കേസുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എ വര്‍ഗീസിനെ ഇ.ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. മാത്രമല്ല കേസില്‍ സി.പി.എമ്മിലെ പ്രധാനപ്പെട്ട നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
Keywords: Karuvannur bank fraud case, P.K Biju, ED, CPM


COMMENTS