Kannada cinema producer Soundarya Jagadish passed away
ബംഗളൂരു: കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യാ ജഗദീഷ് (55) അന്തരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നാണ് വിവരം. വീട് വരെ ജപ്തിയിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെയും ജഗദീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്‌നേഹിതരു, രാമലീല, അപ്പു പപ്പു എന്നിവയാണ് അദ്ദേഹം നിര്‍മ്മിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Soundarya Jagadish, Producer, Kannada, Found dead
COMMENTS