താമരശേരി: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് കെ. സുരേന്ദ്രന്. ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വയനാട്ടിലെ എ...
താമരശേരി: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുമെന്ന് കെ. സുരേന്ദ്രന്. ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്.
താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന് പറഞ്ഞത്. ഇന്ന് താമരശേരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രന് നിലപാട് ആവര്‍ത്തിച്ചത്.
അതേസമയം, സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ ഡി എഫും യു ഡി എഫും രംഗത്തെത്തി.
വൈദേശിക ആധിപത്യത്തിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന് പറഞ്ഞു. സുല്‍ത്താന്‍സ് ബത്തേരി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രന് ചോദിച്ചു.
Key words: K Surendran, BJP, Sulthanbathery
COMMENTS