തിരുവനന്തപുരം: ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്ന് പരിഹസിച്ച് കെ സുധാകരന്. ബി.ജെ.പിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആര...
തിരുവനന്തപുരം: ഇ.പിയെ തൊട്ടാല്‍ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്ന് പരിഹസിച്ച് കെ സുധാകരന്. ബി.ജെ.പിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇ പി ജയരാജനെതിരെ സി പി എം നടപടി എടുക്കാത്തതിനെയാണ് സുധാകരന് പരിഹസിച്ചത്.
നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലെയര്‍ പോയതു പോലെയാണ് ഇന്നലെ ഇപി, എകെജി സെന്ററില്‍ നിന്ന് മടങ്ങിയതെന്നും ഇപിയെ തൊട്ടാല്‍ പിണറായി വിജയന് അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊടുത്ത ഉപദേശം.
പിണറായിയെ രക്ഷിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ജയരാജന് ഇത് മറച്ചു വെക്കേണ്ട കാര്യമെന്ന് അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയിലെ അച്ചടക്കനടപടി ഒരാള്‍ക്ക് ബാധകം, ഒരാള്‍ക്ക് ബാധകമല്ല. ഇത്തരത്തിലുള്ള ഒരു പാര്‍ട്ടിയെ ആര് അംഗീകരിക്കും ആര് ബഹുമാനിക്കുമെന്നും സുധാകരന്.
Key Words: K Sudhakaran, EP Jayarajan
COMMENTS