പട്‌ന: ബീഹാറിലെ ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) യുവ നേതാവ് സൗരഭ് കുമാര്‍ പട്നയില്‍ ബുധനാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചതായി...
പട്‌ന: ബീഹാറിലെ ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) യുവ നേതാവ് സൗരഭ് കുമാര്‍ പട്നയില്‍ ബുധനാഴ്ച രാത്രി അജ്ഞാത അക്രമികളുടെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു. തലയ്ക്കും കഴുത്തിനും വെടിയേറ്റ കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന സൗരഭ് കുമാറിന് നേരെ രാത്രി വൈകി ബൈക്കിലെത്തിയ നാല് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റു, അവരുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയവും ബിസിനസ് ബന്ധങ്ങളും ഉള്‍പ്പെടെ എല്ലാ കോണുകളും അന്വേഷിക്കുകയാണെന്ന് എസ്പി ഭരത് സോണി പറഞ്ഞു.
COMMENTS