തിരുവനന്തപുരം: കേരളത്തില്‍ തപാല്‍വോട്ടുകള്‍ ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പോളിങ്ങില്‍ ഇന...
തിരുവനന്തപുരം: കേരളത്തില്‍ തപാല്‍വോട്ടുകള്‍ ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പോളിങ്ങില്‍ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേര്‍ക്കുമ്പോഴാണ് കണക്കില്‍ മാറ്റം വരുന്നത്. തപാല്‍വോട്ടുകള്‍ ചേര്‍ക്കുമ്പോള്‍ പോളിങ് 72 ശതമാനം പിന്നിട്ടേക്കാം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വര്‍ഷത്തിനിടെയുള്ള റെക്കോര്‍ഡ് പോളിങ്ങായിരുന്നു അന്നത്തേത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു. കനത്ത ചൂടു കാരണം വോട്ടര്‍മാര്‍ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും ഇത്തവണ വോട്ടിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണു പൊതു വിലയിരുത്തല്‍.
Key Words: Kerala, Lok Sabha Election
COMMENTS