ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ...
ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്തുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദപ്രസംഗത്തിനു പിന്നാലെ വിദ്വേഷം വിളമ്പി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും.
അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ശരീഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി പറഞ്ഞുവെച്ചത്. ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ ബിജെപിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആദിത്യനാഥ് വിഷപിപ്തമായ പരാമര്‍ശം നടത്തിയത്.
ഇന്ത്യ മുന്നണിയെന്ന പേരില്‍ ഇപ്പോള്‍ വന്നിരിക്കുന്നവര്‍ രാജ്യത്തെ വഞ്ചിച്ചവരാണെന്നും ഇനിയും വഞ്ചിക്കാനാണ് അവര്‍ നിങ്ങളുടെ മുന്നില്‍ പ്രകടനപത്രികയുമായി വന്നതെന്നും തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നതെന്നുമാണ് ആദിത്യനാഥ് പറഞ്ഞത്.
അധികാരത്തിലേറിയാല്‍ വ്യക്തിനിയമം പുനസ്ഥാപിക്കുമെന്ന് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. അതിനര്‍ഥം മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരിയത്ത് നിയമം ഇവിടെ പ്രാവര്‍ത്തികമാക്കുമെന്നാണ്. രാജ്യത്ത് അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവര്‍ത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ലെന്നും ആദിത്യനാഥ് പറഞ്ഞു.
രാജ്യത്ത് ഭീകരവാദം ഇല്ലാതാക്കിയത് നരേന്ദ്ര മോദിയുടെ ഭരണത്തില്‍ കീഴിലാണെന്നും പത്തു വര്‍ഷം മുന്‍പ് രാജ്യം ഭീതിയുടേയും ആശങ്കയുടേയും കേന്ദ്രമായിരുന്നു. എന്നാല്‍, മോദി അധികാരത്തിലേറിയ ശേഷം ഭീകരവാദത്തിന്റെ വേരറത്തു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അവിടേയും സമാധാന അന്തരീക്ഷം പുലര്‍ന്നുവെന്നും യോഗി പ്രസംഗിച്ചു.
Key Words: Sharia laws, Congress, Yogi Adityanath, Narendra Modi
COMMENTS