ന്യൂഡല്‍ഹി: വിമര്‍ശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിനു മുന്‍പ് ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി. ചോദ്യം തമിഴ...
ന്യൂഡല്‍ഹി: വിമര്‍ശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിനു മുന്‍പ് ജയിലിലടയ്ക്കുമെന്ന് സുപ്രീം കോടതി. ചോദ്യം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട്.
സ്റ്റാലിനെതിരെ യുട്യൂബര്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസിലാണു കോടതിയുടെ ചോദ്യം ഉയര്‍ന്നത്. യുട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. ദുരൈമുരുഗന് തന്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചതിനു തെളിവില്ലെന്നു കോടതി പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്ന എല്ലാവരെയും ജയിലില്‍ അടയ്ക്കാനാകില്ലെന്നു പറഞ്ഞ കോടതി, യുട്യൂബര്‍ എ ദുരൈമുരുഗന് സട്ടായിയുടെ ജാമ്യം പുനഃസ്ഥാപിച്ചു.
Key words: Jail, MK Stalin, Election, Supreme Court
COMMENTS