High temperature alert in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാലു ദിവസം സംസ്ഥാനത്ത് ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴയില്‍ 38, കൊല്ലം പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ 37, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.
ഈ ജില്ലകളില്‍ (മലയോരമേഖലകളിലൊഴികെ) ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അടുത്ത നാലു ദിവസം കനത്ത ചൂടിനും ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Keywords: Yellow alert, Kerala, High temperature
COMMENTS