High court dismisses plea against Rajeev Chandrasekhar
കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
പത്രിക സ്വീകരിച്ചതില്‍ പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുകയാണ് വേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പിലെ അന്വേഷണ വിഭാഗം ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോടതിയിലെ വിശദീകരണം.
Keywords: High Court, Rajeev Chandrasekhar, plea, dismiss
COMMENTS