High court dismisses election petition against K.Babu MLA
കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി. ജസ്റ്റീസ് പി.ജി അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.എം നേതാവ് എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
മതചിഹ്നമുപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നതായിരുന്നു സ്വരാജിന്റെ പരാതി. താന്‍ തോറ്റാല്‍ അയ്യപ്പന്‍ തോറ്റതിനു തുല്യമാണെന്ന് പ്രചാരണം നടത്തിയെന്നും ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ബാബു ലംഘിച്ചുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സ്വരാജിന്റെ ആവശ്യം.
Keywords: High court, K.Babu MLA, Dismiss, Election petition


COMMENTS