High court directed central government about Siddharth's death case
കൊച്ചി: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍. കേസ് സി.ബി.ഐക്ക് വിട്ട വിജ്ഞാപനത്തില്‍ എത്രയും വേഗം നടപടിയെടുക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്ന് ആരാഞ്ഞ കോടതി ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
സിദ്ധാര്‍ത്ഥന്റെ പിതാവ് ടി.ജയപ്രകാശ് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുയെന്നും കാട്ടിയായിരുന്നു ഹര്‍ജി.
Keywords: High court, Siddharth's death case, Central government, CBI
COMMENTS