Heat will rise in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ചൂട് ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് 12 ജില്ലകളിലാണ് ചൂട് കടുക്കുമെന്ന് മുന്നറിയിപ്പുള്ളത്.
ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ നിലവില്‍ ഉള്ളതിനേക്കാള്‍ 2 മുതല്‍ മൂന്നു ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വയനാട്. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണുള്ളത്.
കൊല്ലം - പാലക്കാട് എന്നിവിടങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂടു കൂടാന്‍ സാധ്യതയുള്ളതായാണ് മുന്നറിയിപ്പുള്ളത്.
Keywords: Kerala, Heat, Rise, IMD
COMMENTS