തിരുവനന്തപുരം: താന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. മാത്...
തിരുവനന്തപുരം: താന്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. മാത്രമല്ല ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ലെന്നും അടുത്ത് നിന്ന് അവരെ കാണുന്നത് ഉമ്മന്‍ ചാണ്ടി മരിച്ചപ്പോഴാണെന്നും ഇപി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍.
തനിക്കുനേരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ടെന്നും പ്രകാശ് ജാവദേക്കറുമായി നടത്തിയത് രാഷ്ട്രീയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ.പി ആവശ്യപ്പെട്ടു. 'ഞാന്‍ ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ട് ഇതുവരെ സംസാരിച്ചിട്ടില്ല. ഞാന്‍ ഏകദേശം അഞ്ചുമീറ്റര്‍ അടുത്ത് കണ്ടത് ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ ആ സ്റ്റേജിലാണ്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. ശോഭാ സുരേന്ദ്രനെ എനിക്ക് പണ്ടേ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എനിക്കുനേരെയുള്ള ആക്രമണത്തിനു പിന്നില്‍ ആസൂത്രിതമായിട്ടുള്ള എന്തോ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ എന്നും ഇപി അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് നിലപാട് വ്യക്തമാക്കി.
COMMENTS