കൊച്ചി: ഏപ്രില്‍ തുടങ്ങിയപ്പോള്‍ത്തന്നെ റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണവില മാസാവസാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6655 രൂപയും പ...
കൊച്ചി: ഏപ്രില്‍ തുടങ്ങിയപ്പോള്‍ത്തന്നെ റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണവില മാസാവസാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലേയും വില ഇത് തന്നെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വര്‍ണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്.
മാര്‍ച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു.
എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 50,000 ത്തിന് മുകളില്‍ സ്വര്‍ണവില തുടരുകയാണ്. കഴിഞ്ഞ കുറെ നാളുകളായി റെക്കോഡ് വിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം നടത്തുന്നത്.
COMMENTS