ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കാവേരി നദിയിലെ ചുഴിയില്‍പ്പെട്ട് അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ജില്ലയിലെ കനകപുര താലൂക്കിലെ മേ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കാവേരി നദിയിലെ ചുഴിയില്‍പ്പെട്ട് അഞ്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ജില്ലയിലെ കനകപുര താലൂക്കിലെ മേക്കേദാട്ടുവിലെ കാവേരി നദിയുടെ സംഗമസ്ഥാനത്താണ് അപകടമുണ്ടായത്. മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ചുപേരും ഒരു കോളേജില്‍ നിന്നുള്ളവരാണ്. ഹര്‍ഷിത (20), അഭിഷേക് (20), തേജസ് (21), വര്‍ഷ (20), നേഹ (19) എന്നിവരാണ് മരിച്ചത്.
ബംഗളൂരുവില്‍ നിന്ന് ഇവിടെയെത്തിയ 12 വിദ്യാര്‍ത്ഥികളടങ്ങിയ സംഘത്തില്‍നിന്നുള്ളവരാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. നീന്തുന്നതിനിടെ ഇവര്‍ ചുഴിയില്‍ പെട്ടുപോകുകയായിരുന്നു.
Key Words: Engineering Students, Death, Kaveri river
COMMENTS