ന്യൂഡല്‍ഹി: തമിഴ്നാട്, യുപി, അസം, മധ്യപ്രദേശ്, മഹാരാ ഷ്ട്ര, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായ...
ന്യൂഡല്‍ഹി: തമിഴ്നാട്, യുപി, അസം, മധ്യപ്രദേശ്, മഹാരാ ഷ്ട്ര, രാജസ്ഥാന്‍ എന്നിവയുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി ആദ്യഘട്ട വോട്ടെടുപ്പ് 19 ന്. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പിലെ 102 മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും പുതുച്ചേരിയും ലക്ഷദ്വീപും ഇതിലുള്‍പ്പെടുന്നു.
ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കും നടത്തുന്ന രാഷ്ട്രീയ റാലികള്‍ പൂര്‍ണ്ണ ശക്തിയിലേക്കെത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി, അസമിലും ത്രിപുരയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരും. മോദി ഇന്ന് ഇരു സംസ്ഥാനങ്ങളിലും റോഡ്ഷോകളും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോളി ശര്‍മ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ ബ്ലോക്ക് നേതാക്കളായ രാഹുല്‍ ഗാന്ധിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഇന്ന് ഗാസിയാബാദില്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തും.
Key Words: Lok Sabha Election, BJP, Congress
COMMENTS