Film producer Gandhimathi Balan passed away
തിരുവനന്തപുരം: ചലച്ചിത്ര നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ഗാന്ധിമതി ബാലന് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മുപ്പതിലധികം സിനിമകളുടെ നിര്‍മ്മാണവും വിതരണവും ചെയ്തിട്ടുള്ള ഗാന്ധിമതി ബാലനെ മലയാളത്തിലെ മികച്ച ക്ലാസിക് സിനിമകളുടെ നിര്‍മ്മാതാവായിട്ടാണ് അറിയപ്പെടുന്നത്.
ഇത്തിരി നേരം ഒത്തിരി കാര്യമാണ് അദ്ദേഹം നിര്‍മ്മിച്ച ആദ്യ ചിത്രം. 1990 -ല്‍ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാന്‍കാലത്താണ് അവസാനമായി നിര്‍മ്മിച്ചത്.
തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമയായിരുന്നു ഗാന്ധിമതി ബാലന്. പഞ്ചവടിപ്പാലം, സുഖമോ ദേവി, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, പത്താമുദയം, മാളൂട്ടി അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ ഹിറ്റ് സിനിമകള്‍.
Keywords: Gandhimathi Balan, Producer, Classic
COMMENTS