ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് സസ്പെന്‍സ് തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ അമേത്തി...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് സസ്പെന്‍സ് തുടരുന്നതിനിടെ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര.
താന്‍ ഒരു എം പിയാകാന്‍ തീരുമാനിച്ചാല്‍ അമേത്തിയെ പ്രതിനിധീകരിക്കണം എന്നാണ് അവിടുത്തെ ജനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേത്തിയില്‍ വോട്ടെടുപ്പ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, അമേത്തിയിലെ സിറ്റിങ് എം പി സ്മൃതി ഇറാനിയെ വിമര്‍ശിച്ച വാദ്ര കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് ഗാന്ധി കുടുംബത്തെ ആക്രമിക്കുന്നതില്‍ മാത്രമാണ് താല്പര്യമെന്നും അല്ലാതെ പ്രദേശത്തിന്റെ വികസനവും അവിടുത്തെ ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതില്‍ അല്ലെന്നും പറഞ്ഞു.
ഗാന്ധി കുടുംബം റായ്ബറേലി, സുല്‍ത്താന്‍പൂര്‍, അമേത്തി മണ്ഡലങ്ങളുടെ വികസനത്തിനായി കഠിനാധ്വാനം ചെയ്തു. എന്നാല്‍ ഇപ്പോള്‍ അമേത്തിയിലെ ജനം നിലവിലെ എം പിയെക്കൊണ്ട് ബുദ്ധിമുട്ടുകയാണ്. സ്മൃതിയെ തെരഞ്ഞെടുത്തതിലൂടെ തങ്ങള്‍ തെറ്റ് ചെയ്തെന്നാണ് മണ്ഡലത്തിലെ ജനം വിശ്വസിക്കുന്നതെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു.
Key words: Amethi, Priyanka Gandhi, Robert Vadra, Lok Sabha Election
COMMENTS