ന്യൂഡല്‍ഹി: ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചത് ഇന്ത്യയിലെ മാറ്റത്തി...
ന്യൂഡല്‍ഹി: ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവച്ചത് ഇന്ത്യയിലെ മാറ്റത്തിന്റെ സൂചന കണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ്. ഇലോണ്‍ മസ്‌ക് വൈകാതെ ഇന്ത്യയിലെത്തുമെന്നും ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജയ്‌റാം രമേശ് പറഞ്ഞു.
ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ സിഇഒ, ഏപ്രില്‍ 21-22 തീയതികളില്‍ ഇന്ത്യയില്‍ എത്തുമെന്നും മോദിയെ കാണുമെന്നും നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഈ വര്‍ഷാവസാനം ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് എക്സിലെ ഒരു പോസ്റ്റില്‍ മസ്‌ക് ഇന്നലെ കുറിച്ചത്.
Key Words: Elon Musk, Tesla
COMMENTS