ED about Karuvannur bank fraud case
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറാന്‍ തയ്യാറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. നിക്ഷേപകരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്.
കേസില്‍ 54 പ്രതികളില്‍ നിന്നായി ഇ.ഡി 108 കോടിയുടെ ബാങ്ക് നിക്ഷേപവും സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. ഇത് നിക്ഷേപകര്‍ക്ക് തിരികെ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും പി.എം.എല്‍.എ നിയമത്തില്‍ പുതിയ ഭേദഗതിയില്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നും ഇ.ഡി പി.എം.എല്‍.എ കോടതിയെ അറിയിക്കുകയായിരുന്നു.
Keywords: Karuvannur bank fraud case, ED, Court


COMMENTS