ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' ടീസര്‍ എത്തി. വെങ്കി അട്ലുരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാങ...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കര്‍' ടീസര്‍ എത്തി. വെങ്കി അട്ലുരി സംവിധാനം ചെയ്യുന്ന സിനിമയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ആയി ദുല്‍ഖര്‍ എത്തുന്നു. കിങ് ഓഫ് കൊത്തയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റേതായി റിലീസിനെത്തുന്ന അടുത്ത ചിത്രം കൂടിയാണിത്. ബാങ്ക് കൊളളയും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന. എണ്‍പത് കാലഘട്ടത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. മീനാക്ഷി ചൗദരിയാണ് നായിക. സംഗീതം ജി.വി. പ്രകാശ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി. ജൂലൈ മാസം തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.
Key Words: Lucky Bhasker, Dulquer Salman, Movie


COMMENTS