Dozens killed as dam bursts in Kenya
കെനിയ: കനത്ത മഴയെ തുടര്‍ന്ന് കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് അന്‍പതോളം പേര് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കെനിയയിലെ ഓള്‍ഡ് കിജാബെ അണക്കെട്ട് തകര്‍ന്നത്. തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വീടുകളും റോഡുകളുമടക്കം തകര്‍ന്നു.
ഒരു മാസത്തിലേറെയായി കെനിയയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് ഇതിനോടകം 120 ല്‍ കൂടുതല്‍ ആളുകള്‍ മരണപ്പെട്ടു. വിമാനത്താവളങ്ങളിലെ റണ്‍വേയിലടക്കം വെള്ളം കയറിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് മാറ്റിവച്ചു.
Keywords: Kenya, Dam bursts, 50 Killed
COMMENTS