കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജി. കൃഷ്ണകുമാറിനു വേണ്ടി കൊല്ലം നിയോജക മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങി മകള്‍ ദിയ കൃഷ്ണ. മ...
കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജി. കൃഷ്ണകുമാറിനു വേണ്ടി കൊല്ലം നിയോജക മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങി മകള്‍ ദിയ കൃഷ്ണ. മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ദിയ കൃഷ്ണ വോട്ട് രേഖപ്പെടുത്താനും അഭ്യര്‍ത്ഥിച്ചു. കൊല്ലത്ത് കൃഷ്ണകുമാറിനൊപ്പം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു ദിയ കൃഷ്ണ.
'അച്ഛന് വേണ്ടി പ്രചാരണത്തിന് പങ്കെടുക്കും. എന്നെ കൊണ്ട് പറ്റുന്ന ദിവസമൊക്കെ പ്രചാരണത്തിനായി കൊല്ലത്ത് ഉണ്ടാകും. അച്ഛനിലുള്ള വിശ്വാസത്തിലാണ് ഞാന്‍ പറയുന്നത്. എല്ലാവരോടും വിനീതമായി പറയുകയാണ് അച്ഛന് വേണ്ടി വോട്ട് ചെയ്യേണ്ടതാണ്. അച്ഛന് ഏതൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാലും നല്ലത് മാത്രമേ ചെയ്യുകയുള്ളൂ. ദിയ കൃഷ്ണയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
അച്ഛന്റെ പാര്‍ട്ടിയെ താന്‍ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുമെന്നും നരേന്ദ്രമോദിയോളം സ്വാധീനം ഇന്ത്യയിലെ മറ്റൊരു പ്രധാനമന്ത്രിയും ഉണ്ടാക്കിയിട്ടില്ലെന്നും നരേന്ദ്രമോദിയുടെ വീഡിയോയൊക്കെ കാണുമ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ വരുന്ന ഫീലാണ് ഉണ്ടാകുന്നതെന്നും ദിയ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ചിന്നക്കടയില്‍ നിന്നും കളക്ടറേറ്റിലേക്ക് പ്രകടനമായിട്ടെത്തിയാണ് പത്രിക സമര്‍പ്പണം നടത്തിയത്.
COMMENTS